എം.​എ​ൽ.​എ ടി. ​സി​ദ്ദീ​ഖും മു​ൻ എം.​എ​ൽ.​എ സി.​കെ. ശ​ശീ​ന്ദ്ര​നും പ​ഞ്ച​ഗു​സ്തി​യി​ൽ കൈ​കോ​ർ​ത്ത​​പ്പോ​ൾ. ന​ട​ൻ അ​ബൂ​സ​ലീം സ​മീ​പം

എം.എൽ.എയും മുൻ എം.എൽ.എയും തമ്മിലൊരു 'പോരാട്ടം'

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 'നേ​ർ​ക്കു​നേ​ർ മു​ട്ടേ​ണ്ട'​താ​യി​രു​ന്നു ഇ​രു​വ​രും. ആ ​പോ​രാ​ട്ടം ഒ​ഴി​ഞ്ഞു​പോ​യെ​ങ്കി​ലും ഇ​ക്കു​റി പ​ക്ഷേ, ഇ​രു​വ​ർ​ക്കും ഒ​ഴി​ഞ്ഞു​മാ​റാ​നാ​യി​ല്ല.

റ​ഫ​റി​യു​ടെ റോ​ളി​ൽ നി​ർ​ബ​ന്ധി​ച്ച്​ ന​ട​ൻ അ​ബൂ​സ​ലീ​മും കാ​ണി​ക​ളാ​യി കൈ​യ​ടി​ച്ച്​ ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ്​ ​ സം​ഘാ​ട​ക​രും താ​ര​ങ്ങ​ളും ചു​റ്റും കൂ​ടി​യ​പ്പോ​ൾ അ​ങ്ക​ത്ത​ട്ടൊ​രു​ങ്ങി. അ​വി​ടെ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​​ന്‍റെ ക​ള​ത്തി​ൽ എം.​എ​ൽ.​എ ടി. ​സി​ദ്ദീ​ഖും മു​ൻ എം.​എ​ൽ.​എ സി.​കെ. ശ​ശീ​ന്ദ്ര​നും 'കൈ​കോ​ർ​ത്തു'.

ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ് പ​ഞ്ച​ഗു​സ്തി മ​ത്സ​ര​വേ​ദി​യി​ലാ​ണ്​ എം.​എ​ൽ.​എ​യും മു​ൻ എം.​എ​ൽ.​എ​യും പോ​ര​ടി​ച്ച​ത്. റ​ഫ​റി​യാ​യി അ​ബൂ​സ​ലീം ചു​ക്കാ​ൻ​പി​ടി​ച്ച​പ്പോ​ൾ മ​ത്സ​രി​ക്കാ​ൻ ഇ​രു​വ​ർ​ക്കും സ​മ്മ​തം. നി​യ​മ​ങ്ങ​ൾ ല​ളി​ത​മാ​യി അ​ബൂ​സ​ലീം പ​റ​ഞ്ഞു​ന​ൽ​കി. ത​മാ​ശ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രു​വ​രും ഗു​സ്തി പി​ടി​ച്ച​പ്പോ​ൾ തു​ല്യ​ശ​ക്​​തി​ക​ളു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു

. ഒ​ടു​വി​ൽ നേ​രി​യ മു​ൻ​തൂ​ക്കം മു​ൻ എം.​എ​ൽ.​എ​ക്കെ​തി​രെ എം.​എ​ൽ.​എ കൈ​വ​രി​ച്ച​തി​നു​പി​ന്നാ​ലെ മ​ത്സ​രം അ​വ​സാ​നി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​നും സി​ദ്ദീ​ഖും സ​ന്തോ​ഷ​ത്തോ​ടെ കൈ​കൊ​ടു​ത്തു പി​രി​ഞ്ഞു.

ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ്​ അ​ത്​​ല​റ്റി​ക്സ്​

ക​ൽ​പ​റ്റ: ഒ​ന്നാ​മ​ത് ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല അ​ത്​​ല​റ്റി​ക്സ്​ മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 23ന്​ ​മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. 17 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ആ​ൺ/​പെ​ൺ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ജ​നു​വ​രി 18ന്​ ​മു​മ്പ് ലൂ​ക്കാ ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി, അ​ത്​​ല​റ്റി​ക്സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്ന വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9847884242.

ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ്​ ഷൂ​ട്ടി​ങ്​

ക​ൽ​പ​റ്റ: ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​നാ​ട്ടി​യി​ലെ എം.​ജെ. കൃ​ഷ്ണ​മോ​ഹ​ൻ മെ​മ്മോ​റി​യ​ൽ റേ​ഞ്ചി​ൽ ഷൂ​ട്ടി​ങ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഡി​വൈ.​എ​സ്.​പി എം.​ഡി. സു​നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മു​ൻ സെ​ക്ര​ട്ട​റി പി.​ഒ. ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി എം.​കെ. ജി​ന​ച​ന്ദ്ര​ൻ, ജോ​ൺ​സ​ൺ ജോ​സ​ഫ്, പ​രി​ശീ​ല​ക​രാ​യ പോ​ൾ​സ​ൺ വ​ർ​ഗീ​സ്, മ​നോ​ജ് ഐ​സ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​രു​വി​ള ജോ​സ​ഫ്, സി.​കെ. ര​ഘു​രാ​ജ്, കെ.​ജെ. നി​ധി​ൻ, എം.​കെ. വി​വേ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ എം. ​മ​ധു ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ സ​ലീം ക​ട​വ​ൻ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - T Siddique and CK Saseendrans hand wrestling at distric olympic games venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.