ഗൂഡല്ലൂർ: ശ്രീലങ്കൻ അഭയാർഥികൾക്കായി സ്ഥാപിച്ച തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷൻ(ടാൻടീ) വാൾപ്പാറ, നടുവട്ടം ഡിവിഷനുകൾ അടച്ചുപൂട്ടി കുനൂർ, ചേരങ്കോട് ഡിവിഷനുകളുമായി ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
ശ്രീലങ്കയിൽ നിന്ന് മടങ്ങിയെത്തിയ തമിഴ് ജനതക്കായി 1968ൽ ഡി.എം.കെ സർക്കാർ ആരംഭിച്ച തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷൻ (ടാൻടീ) 1975 മുതൽ പ്രവർത്തനം ആരംഭിച്ചു. കോയമ്പത്തൂർ ജില്ലയിലെ വാൾപാറ, നീലഗിരി ജില്ലയിലെ കുന്നൂർ നടുവട്ടം ചേരങ്കോട്, ചേരമ്പാടി, പാണ്ഡ്യർ എന്നീ ഡിവിഷനുകളിൽ 2400 കുടുംബങ്ങളിലായി 7000 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
11,000 ഏക്കർ സ്ഥലത്ത് വികസിപ്പിച്ച ഈ പൊതുമേഖല സ്ഥാപനം മുൻകാലങ്ങളിൽ ലാഭത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ്, സാമ്പത്തിക ബാധ്യത മൂലം ഏതാനും വർഷമായി പരിപാലിക്കാൻ കഴിയാതെ കിടന്ന 5124 ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറാൻ ടാൻ ടീ മാനേജ്മെന്റ് തീരുമാനിച്ച് മറ്റ് ഡിവിഷനുകൾ സ്ഥിരമായി നിലനിത്താനും തീരുമാനിച്ചു.
ഇതിന്റെ ഭാഗമായാണ് വാൾപ്പാറയും നടുവട്ടവും കൂനൂർ, ചേരങ്കോട് ഡിവിഷനുകളുമായി ബന്ധിപ്പിച്ച് തൊഴിലാളികൾക്ക് ജോലി നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ചേരമ്പാടി, ചേരങ്കോട് ഡിവിഷനുകളിലെ അവഗണിക്കപ്പെട്ട തോട്ടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനത്തിലാണ് മാനേജ്മെൻറ്. ടാൻ ടീ ലാഭകരമായി നടത്തുന്നതിന് തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.