സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ര​ക്ക്: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ര​ക്കം​പാ​ച്ചി​ലി​ൽ

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ണ്ട കാ​ല​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന തി​ര​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ടി വ​ല​യു​ന്നു.ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ൻ ഈ ​മാ​സം 22നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ഏ​റെ​യും. യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും സ്പെ​ഷ​ലി​സ്​​റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു​ണ്ട്. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​രേ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

അ​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ടി വ​ല​യേ​ണ്ട സ്ഥി​തി​യാ​ണ്. യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും ഒ​രേ സ​മ​യ​ത്താ​വു​ന്ന​തി​നാ​ൽ പ​ല സ്​​കൂ​ളു​ക​ളി​ലെ അ​ഭി​മു​ഖ​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ പ​​ങ്കെ​ടു​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ട്. താ​ൽ​ക്കാ​ലി​ക നി​യ​മ​ന​മാ​യ​തി​നാ​ൽ സ​ർ​ക്കാ​റി​ന്​ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത അ​ധി​കം ഉ​ണ്ടാ​കി​ല്ല. പ​ഠി​പ്പി​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ൾ​ക്ക​നു​സ​രി​ച്ചാ​ണ് വേ​ത​നം ന​ൽ​കു​ന്ന​ത്.

അധ്യാപക നിയമനം

മാ​ന​ന്ത​വാ​ടി: കു​ഞ്ഞോം ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ യു.​പി.​എ​സ്.​എ, ഫു​ള്‍ടൈം അ​റ​ബി​ക് (എ​ൽ.​പി വി​ഭാ​ഗം) നി​യ​മ​ന​ത്തി​ന്​ ഈ ​മാ​സം 30ന് ​ഉ​ച്ച ര​ണ്ട്​ മ​ണി​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വാ​ളാ​ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​ച്ച്.​എ​സ്.​ടി ഇം​ഗ്ലീ​ഷ്, നാ​ചു​റ​ൽ സ​യ​ൻ​സ്, ഡ്രോ​യി​ങ് ടീ​ച്ച​ർ, എ​ൽ.​പി.​എ​സ്.​ടി, യു.​പി.​എ​സ്.​ടി ത​സ്തി​ക​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. അ​ഭി​മു​ഖം 29ന്​ ​രാ​വി​ലെ 10ന്.

​തൃ​ശ്ശി​ലേ​രി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ബോ​ട്ട​ണി ഗെ​സ്​​റ്റ്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ 28ന്​ ​ര​ണ്ടു മ​ണി​ക്ക്.

മേ​പ്പാ​ടി: മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഹൈ​സ്​​കൂ​ൾ വി​ഭാ​ഗം ഫി​സി​ക്ക​ൽ സ​യ​ൻ​സ് (മ​ല​യാ​ളം), ഹി​ന്ദി, ത​മി​ഴ്, സോ​ഷ്യ​ൽ​സ​യ​ൻ​സ് (ത​മി​ഴ്), ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ത​മി​ഴ്) യു.​പി.​എ​സ്.​ടി (ത​മി​ഴ്) ത​സ്തി​ക​ക​ളി​​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച ഒ​ക്​​ടോ​ബ​ർ 29ന്​ ​രാ​വി​ലെ 10ന്.

​വെ​ള്ള​മു​ണ്ട: ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്​ ടു ​വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​സി​ക്സ്‌, ക​ണ​ക്ക്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ജേ​ണ​ലി​സം, ക​മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്​​ച ഒ​ക്​​ടോ​ബ​ർ 30ന്​ ​രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കും.

പു​ൽ​പ​ള്ളി: കാ​പ്പി​സെ​റ്റ് എം.​എം.​ജി.​എ​ച്ച്.​എ​സി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്​​ച 29ന്​ ​മൂ​ന്നു​മ​ണി​ക്ക് സ്​​കൂ​ൾ ഓ​ഫി​സി​ൽ.

ക​ൽ​പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള അ​റ​ബി​ക് (ഫു​ൾ​ടൈം), സം​സ്കൃ​തം (പാ​ർ​ട് ടൈം) ​ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും.

പൊ​ഴു​ത​ന: അ​ച്ചൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ഫി​സി​ക്ക​ൽ സ​യ​ൻ​സ്, അ​റ​ബി​ക്, മ​ല​യാ​ളം എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 29ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും. ഫോ​ൺ: 9946927435.

പ​ന​മ​രം: നെ​ല്ലി​യ​മ്പം ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ജൂ​നി​യ​ർ ലാം​ഗ്വേ​ജ് അ​റ​ബി​ക് ടീ​ച്ച​ർ (ഫു​ൾ​ടൈം) താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് കൂ​ടി​ക്കാ​ഴ്ച 29ന് ​ഉ​ച്ച ര​ണ്ടു​മ​ണി​ക്ക് സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും.

മാ​ന​ന്ത​വാ​ടി: തൃ​ശ്ശി​ലേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, ബോ​ട്ട​ണി എ​ന്നീ ത​സ്തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ഉ​ച്ച ര​ണ്ടി​ന് സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും.

ക​ൽ​പ​റ്റ: പി​ണ​ങ്ങോ​ട് ജി.​യു.​പി സ്കൂ​ളി​ൽ നി​ല​വി​ലു​ള്ള യു.​പി.​എ​സ്.​ടി (മൂ​ന്ന് ഒ​ഴി​വ്), ജൂ​നി​യ​ർ ലാം​ഗേ​ജ് ടീ​ച്ച​ർ ഉ​ർ​ദു (പാ​ർ​ട് ടൈം), ​എ​ൽ.​പി.​എ​സ്.​ടി (ഒ​ന്ന്) ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​സ്കൂ​ളി​ൽ ന​ട​ക്കും.

മേ​പ്പാ​ടി: വെ​ള്ളാ​ര്‍മ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ല്‍ വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, ജ്യോ​ഗ്ര​ഫി, എ​ൻ​റ​ര്‍പ്ര​ണ​ര്‍ഷി​പ് ഡെ​വ​ല​പ്‌​മെൻറ് വി​ഷ​യ​ങ്ങ​ളി​ല്‍ ജൂ​നി​യ​ര്‍ അ​ധ്യാ​പ​ക​ര്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ വൊ​ക്കേ​ഷ​ന​ല്‍ ടീ​ച്ച​ര്‍, വൊ​ക്കേ​ഷ​ന​ല്‍ ഇ​ന്‍സ്ട്ര​ക്ട​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച 30ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 9846966391.

പ​ന​മ​രം: പ​ന​ങ്ക​ണ്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ൽ സീ​നി​യ​ർ ത​സ്തി​ക​ക​ളി​ലും കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ ജൂ​നി​യ​ർ ത​സ്തി​ക​ക​ളി​ലും ദി​വ​സ​വേ​ത​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള

അ​ഭി​മു​ഖം 30ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും. ഫോ​ൺ: 9048933224.


Tags:    
News Summary - Teacher Recruitment in School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.