അർജുൻ

ക്ഷേത്രത്തിലെ കവർച്ച: ​പ്രതി പിടിയിൽ, ജീവനക്കാരനെതിരെയും കേസെടുത്തു


കമ്പളക്കാട്: കമ്പളക്കാട് പൊലീസ് സ്​റ്റേഷൻ പരിധിയിലെ നിരൂർ ശിവക്ഷേത്രത്തിൽ കവർച്ചനടത്തിയ പ്രതി പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി ഇജിലാൽ എന്ന അർജുൻ ആണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപെട്ട പ്രതി സമാന രീതിയിൽ ക്ഷേത്രങ്ങളിലും പള്ളികളിലും കവർച്ച നടത്തിയിട്ടുണ്ട്. നിരൂർ ക്ഷേത്രത്തിൽ നിന്ന്​ പണം മാത്രമാണ് മോഷ്​ടിച്ചതെന്ന് പൊലീസ്​ വ്യക്​തമാക്കി. പ്രധാന കവാടം മുതലുള്ള പൂട്ടുകൾ തകർത്തായിരുന്നു മോഷണം.

കുറച്ച് പണവും ഏതാനും മില്ലി സ്വർണവുമാണ് കവർന്നതെന്ന്​ അന്വേഷണത്തിൽ വ്യക്തമായതോടെ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് പരാതി നൽകിയ ക്ഷേത്രം ക്ലർക്ക് മേപ്പാടി മച്ചിങ്ങൽ പ്രവീണി (50) നെതിരെയും കേസെടുത്തു.

ഒന്നര പവൻ സ്വർണവും ഏകദേശം നാല് കിലോ വെള്ളിയും പന്ത്രണ്ടായിരത്തോളം രൂപയും മോഷണം പോയതായാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കമ്പളക്കാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘത്തി​െൻറയും നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വൻതോതിൽ പരാതിയിൽ അടിസ്ഥാനമില്ലെന്ന് പൊലീസിന് ബോധ്യമായി.തുടർന്നാണ് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പരാതി നൽകിയ ക്ഷേത്രം ജീവനക്കാരനെതിരെ കേസെടുത്തത്.




Tags:    
News Summary - Temple robbery: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.