ഗൂഡല്ലൂർ: പ്രതിഷേധങ്ങൾ വകവെക്കാതെ ഓവാലി പഞ്ചായത്തിലെ ചന്ദനമന ഉൾപ്പെടെയുള്ള മേഖലകളിൽ കാവൽ ഗോപുര നിർമാണവുമായി വനപാലകർ മുന്നോട്ട്. പ്രതിഷേധം ശക്തമാക്കി നാട്ടുകാരും. കാവൽ ഗോപുര നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ ഒത്തുതീർപ്പാക്കാമെന്ന ധാരണയിൽ നിർത്തിവെച്ചിരുന്നു. എന്നാൽ നിർമാണപ്രവൃത്തി വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ശനിയാഴ്ചയാണ് വനപാലകർ നിർമാണപ്രവൃത്തിക്കായി ഒരുങ്ങിയെത്തി. ഇതറിഞ്ഞ പ്രദേശവാസികളും പ്രതിഷേധവുമായി സംഘടിച്ചെത്തി. ന്യൂ ഹോപ്പ് പൊലീസും അധികൃതരും നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രവൃത്തി നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.