ഗൂഡല്ലൂർ: ഗൂഡല്ലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയത്തിലെത്തിയ അപേക്ഷകർ ബന്ധപ്പെട്ട അധികാരി ഇറങ്ങിപ്പോയതിനെ തുടർന്ന് ഏറെനേരം കാത്തിരുന്നു വലഞ്ഞു.
ലൈസൻസ് പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ലേണേഴ്സ് ലൈസൻസ് തുടങ്ങിയ ആവശ്യങ്ങൾക്കും അപേക്ഷ നൽകി അപ്പോയ്ൻമെൻറ് ലഭിച്ച സ്ത്രീകളടക്കമുള്ള അപേക്ഷകരാണ് ബുധനാഴ്ച മാക്കമൂലയിൽ എത്തിയത്.
സ്ത്രീകളിൽ ചിലർ ഓഫിസിൽ അവധി പറഞ്ഞാണ് അപേക്ഷ സമർപ്പിക്കാൻ എത്തിയിരുന്നത്.ഡ്രൈവിങ് സ്കൂൾ ഏജൻറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിലെ പ്രശ്നമാണ് ബദ്ധപ്പെട്ട ഓഫിസർ പുറത്തേക്കിറങ്ങി പോകാൻ കാരണമത്രെ. ഗൂഡല്ലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഓഫിസിൽ ദല്ലാളന്മാരുടെ ഇടപെടൽ അധികമാണെന്നും ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് എത്തുന്നവരെ തഴയുന്നതായും ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ച് തിരിച്ചയക്കുന്നത് പതിവാെണന്നുമുള്ള പരാതി വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.