പാടെ തകർന്ന തരിയോട് എച്ച്.എസ് റോഡ്, കാവുംമന്ദം കാലിക്കുനി റോഡ്
കാവുംമന്ദം: തരിയോട് ഗ്രാമ പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകൾ തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. തരിയോട് എച്ച്.എസ് ജങ്ഷനിൽനിന്ന് പത്താംമൈൽ വഴി പാറാത്തോട് വഴി പോകുന്ന പ്രധാന റോഡും കാവുംമന്ദം - കാലിക്കിനി റോഡുമാണ് തകർന്നത്.
രണ്ട് റോഡിന്റെയും തുടക്കം മുതൽ ഒടുക്കം വരെ ചെറുതും വലുതുമായ നൂറിലധികം കുഴികളുണ്ട്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനയാത്ര ഏറെ ബുദ്ധിമുട്ടിലാണ്. കർളാട് തടാകം, ബാണാസുരസാഗർ ഡാം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന തരിയോട് എച്ച്.എസ് റോഡിൽ ടാറിളകി കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് നാലുചക്ര വാഹനങ്ങൾക്കുപോലും പോകാനാകാത്ത അവസ്ഥയാണ്.
ഏറെ ക്ഷീരകർഷകരുള്ള ഇവിടെ സൈക്കിളിലും ഇരുചക്രവാഹനങ്ങളിലുമായി പാൽ കൊണ്ടുപോകുന്നവർ ഏറെ കഷ്ടപ്പെട്ടാണ് സഞ്ചരിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കിയാണ് കാലിക്കുനി കാവുംമന്ദം റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചത്. എന്നാൽ, മോശം നിർമാണം കാരണം റോഡ് തകർന്നു.
തരിയോട് എച്ച്.എസ് റോഡിന് ഫണ്ട് അനുവദിച്ചിട്ടും നിർമാണം ഏറ്റെടുത്ത കരാറുകാരൻ പാതി വഴിയിൽ ഇട്ടു പോയതാണ് ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നത്. മാസങ്ങൾക്കു മുമ്പ് ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ പ്രദേശവാസികൾ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.