അ​ഞ്ജു

ഏഴര പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവതി റിമാൻഡിൽ

മീ​ന​ങ്ങാ​ടി: പ​ട്ടാ​പ്പ​ക​ൽ വീ​ടി​നു​ള്ളി​ൽ ക​യ​റി ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണ​വും 2000 രൂ​പ​യും ക​വ​ർ​ന്ന യു​വ​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. താ​ഴ​ത്തു​വ​യ​ൽ കൊ​ട്ട​മ്പ​ത്ത് കോ​ള​നി​യി​ലെ അ​ഞ്ജു​വി​നെ​യാ​ണ് (27) കൊ​ട്ട​മ്പ​ത്ത് കോ​ള​നി​യി​ലെ വീ​ട്ടി​ൽ നി​ന്ന് മീ​ന​ങ്ങാ​ടി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മീ​ന​ങ്ങാ​ടി താ​ഴ​ത്തു​വ​യ​ൽ ക​ലാ​പ്പി​ള്ളി​ൽ അ​മ്മി​ണി രാ​ജ​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പ​ക​ൽ മോ​ഷ​ണം ന​ട​ന്ന​ത്. അ​മ്മി​ണി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് യു​വ​തി അ​ക​ത്ത് ക​യ​റി മാ​ല​യും വ​ള​യും കു​ട്ടി​ക​ളു​ടെ മാ​ല​യും ഉ​ൾ​പ്പെ​ടെ ഏ​ഴ​ര പവ​ൻ സ്വ​ർ​ണ​വും 2000 രൂ​പ​യും മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

മോ​ഷ​ണം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന സ​മ​യ​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പൊ​ലീസി​നെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മീ​ന​ങ്ങാ​ടി എ​സ്.​എ​ച്ച്.​ഒ ബി​ജു ആ​ൻ​റ​ണി​യു​ടെ​യും എ​സ്.​ഐ രാം​കു​മാ​റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ ഫി​റോ​സ്ഖാ​ൻ, എ​സ്.​സി.​പി.​ഒ റ​സാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​ഞ്ജു​വി​നെ കോ​ള​നി​യി​ലെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

മാ​ല മീ​ന​ങ്ങാ​ടി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യെ​ങ്കി​ലും പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു. വ​ള​യും മാ​ല​യും അ​ഞ്ജു​വി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Theft case-Woman remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.