ഇരുളം: വനത്തിലൂടെയുള്ള അഞ്ഞൂറ് മീറ്റർ റോഡ് കല്ലിളകി ഗതാഗത യോഗ്യമല്ലാതായി തീർന്നിരിക്കുന്നു. തേക്കുമുറി -മിച്ച ഭൂമി റോഡാണ് ഇങ്ങനെ പാടെ തകർന്നു കിടക്കുന്നത്.
പണ്ടു പാകിയ കല്ലുകൾ ഇളകിക്കിടക്കുന്നതുകൊണ്ട് ഒരു വാഹനത്തിനും ഈ വഴിയിലൂടെ കടന്നുപോകാൻ സാധിക്കുന്നില്ല. ഇരുളം മിച്ചഭൂമി കോളനിയിലേക്ക്, ഇരുളം പുൽപള്ളി റോഡിൽനിന്നും പ്രവേശിക്കാവുന്ന റോഡാണിത്. നിരവധി ആളുകൾ താമസിക്കുന്ന മിച്ചഭൂമി കോളനിയിൽ എത്തിച്ചേരുന്നതിന് പ്രധാന റോഡിൽ നിന്നുള്ള റോഡാ ണിത് , ഈ റോഡിന്റെ ഇത്രയും ഭാഗം കോൺക്രീറ്റ് ചെയ്യുകയോ ടാറിങ് നടത്തുകയോ ചെയ്യണ മെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആരുമത് ചെവിക്കൊള്ളുന്നില്ല എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വനം വകുപ്പ് ഈ റോഡ് പണിയുന്നതിന് അനുമതി നൽകുന്നില്ലെന്നാണ് പ്രദേശവാസികളോട് അധികാരികൾ പറഞ്ഞിട്ടുള്ളത്. വയനാട് ജില്ലയിലെ വനത്തിലൂടെ പല റോഡുകളും കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ഒക്കെ ചെയ്തിട്ടും ഇവിടെ മാത്രം റോഡ് പണി നടക്കാത്തത് ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രമമില്ലാത്തതുകൊണ്ട് മാത്രമാണെന്നും ആളുകൾ ആരോപിക്കുന്നു. എന്നാൽ ഇരുളത്തു നിന്നും മിച്ച ഭൂമി കുന്നിലേക്ക് എത്താനുള്ള റോഡ് വനത്തിന്റെ അരികിൽ വരെ ടാറിങ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.