ഗൂഡല്ലൂർ: കൂടുതൽ ഇളവുകളോടെ തമിഴ്നാട് ലോക്ഡൗൺ നീട്ടി. സെപ്റ്റംബർ ഒമ്പതു വരെയാണ് ലോക്ഡൗൺ നീട്ടിയത്. അന്തർസംസ്ഥാന സർവിസുകൾ തുടങ്ങാൻ അനുമതിയായതോടെ കർണാടകയുടെ ബസ് സർവിസ് നീലഗിരിയിലെ ഊട്ടി ഉൾപ്പെടെയുള്ള ഭാഗത്തേക്ക് ആരംഭിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് സർവിസും കർണാടകയിലേക്ക് തുടങ്ങി.
തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ നിർത്തിവെച്ച സർവിസുകൾ നാലുമാസങ്ങൾക്കുശേഷമാണ് ഇരുഭാഗത്തേക്കും തുടങ്ങിയത്. കേരളത്തിൽനിന്നുള്ള സർവിസുകൾക്ക് അനുമതി ആയിട്ടില്ല. അതേസമയം, കേരളം കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ വരവിന് അനുമതിയായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള രേഖകൾ കൈവശം ഉള്ളവർക്ക് പ്രവേശനം അനുവദിക്കും.
തിങ്കളാഴ്ച മുതൽ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ് പാർക്ക് എന്നിവയും തുറന്നു. മുഹർറം, ഓണം അവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച സഞ്ചാരികളുടെ വരവ് കുറവാണ്. മുതുമല കടുവ സങ്കേതത്തിലേ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശനാനുമതി ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.