കൽപറ്റ: വയനാട്ടിലെത്തുന്ന സഞ്ചാരികൾ വാക്സിൻ എടുത്തവരാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ പറഞ്ഞു. റിസോർട്ട്, ഹോം സ്റ്റേ, ലോഡ്ജ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരാണോയെന്ന് സ്ഥാപന നടത്തിപ്പുകാര്‍ ഉറപ്പുവരുത്തണം.
വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ അവരെ തിരിച്ചയക്കണം. ഇവരുടെ വാഹന നമ്പര്‍ ഉൾപ്പെടെ സ്ഥാപനനടത്തിപ്പുകാര്‍ അതത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കൂടാതെ, സ്ഥാപനനടത്തിപ്പുകാരും ജീവനക്കാരും വാക്സിന് എടുത്തവരായിരിക്കണം. എല്ലാ എസ്.എച്ച്.ഒമാരും റിസോർട്ടുകളിലും ലോഡ്ജുകളിലും സന്ദർശനം നടത്തി ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം. ജില്ല-സംസ്ഥാന അതിർത്തികളിൽ പരിശോധന നടത്താനും നിർദേശം നൽകി.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സംസ്ഥാന സർക്കാറിെൻറ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണം. നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോ കടകളോ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.