ഗൂഡല്ലൂർ: ഗതാഗതക്കുരുക്കിൽ നഗരം വലയുന്നു. അടിയന്തരമായി രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട ആംബുലൻസുകൾവരെ നഗരത്തിൽ കുടുങ്ങുകയാണ്. കുറുകിയ പാതയായതിനാൽ ആംബുലൻസുകൾക്ക് വഴി വിട്ടുകൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്.
റോഡ് വിപുലീകരണവും ബൈപാസും അനിവാര്യമായിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സീസൺ, അവധി ദിനങ്ങളിലാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഏപ്രിൽ മുതൽ ഈ മാസം അവസാനം വരെയാണ് ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
കർണാടകയിൽനിന്നും കേരളത്തിൽനിന്നുമുള്ള നിരവധി ടൂറിസ്റ്റ് വാഹനങ്ങളാണ് ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് പോകുന്നത്. ടൂറിസ്റ്റ് വാഹനങ്ങളുടെ വരവും കേരളത്തിലേക്ക് പോകുന്ന ചരക്കുവാഹനങ്ങളുടെയും തിരക്കാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. ഈ സമയങ്ങളിൽ സിഗ്നൽ സംവിധാനം ഓഫ് ചെയ്ത് പൊലീസുകാർ വാഹനനിയന്ത്രണം ഏറ്റെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.