പുൽപള്ളി: വാനില കൃഷിക്ക് ജില്ലയിൽ വീണ്ടും പുതുജീവൻ. പച്ച ബീൻസിന് കിലോക്ക് 2000 രൂപയോളം വിലയായതോടെയാണ് കർഷകർ ഈ കൃഷിയിലേക്ക് തിരിച്ചുവരുന്നത്. 90കളിൽ വയനാട്ടിൽ വാനില കൃഷി വ്യാപകമായിരുന്നു. വിലയിടിവും രോഗബാധയും കാരണം പതിയെ കർഷകർ കൃഷി ഉപേക്ഷിച്ചു. സമീപകാലത്ത് വീണ്ടും വാനിലയുടെ വില വർധിക്കുകയാണ്.
പഴയതിൽനിന്ന് വ്യത്യസ്തമായി ഗ്രീൻ നെറ്റ് ഷെഡുകൾ തീർത്ത് അതിനുള്ളിലാണ് പലരും കൃഷി ചെയ്യുന്നത്. പുൽപള്ളി ഷെഡ് വർഗീസ് ചെറുതോട്ടിൽ 500ഓളം വാനിലത്തൈകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. തണുപ്പ് ആവശ്യമുള്ള ഒരു വിളയാണ് വാനിലയെന്നും അതുകൊണ്ടാണ് ഗ്രീൻ നെറ്റുകൾക്കുള്ളിൽ കൃഷി നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
വിദേശത്തടക്കം വാനിലയുടെ ഉൽപാദനം കുറവാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ വാനിലയുടെ വില ഇനിയും വർധിക്കാനാണ് സാധ്യത. കേരളത്തിൽ ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ വാനില കൃഷിയുള്ളത്. വിപണന സാധ്യതകൾ കൂടിവരുന്നത് കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ നൽകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.