വയനാട്: വൈത്തിരിയിൽ പൂക്കോട് വെറ്റിനറി സർവകലാശാല കവാടത്തിനടുത്ത് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 11 പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള വിദ്യാർഥികളെയും കൊണ്ടുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കെ.പി.എസ് ഹാറനള്ളി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഒമ്പത് അധ്യാപകരും ഒരു കുക്കുമാണ് ബസിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.