എ​സ്.​കെ.​എം.​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​രേ​ഡ് പ​രി​ശോ​ധി​ക്കു​ന്നു

റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച് വ​യ​നാ​ട്

ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധം -മ​ന്ത്രി

ക​ൽ​പ​റ്റ: രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം വേ​ണ​മെ​ന്നും ഇ​തി​ന് നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. 75ാമ​ത് ജി​ല്ല​ത​ല റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ന് ക​ല്‍പ​റ്റ എ​സ്.​കെ.​എം.​ജെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നാം ​കൊ​ണ്ടു​ന​ട​ക്കു​ന്ന മ​തേ​ത​ര സം​സ്കാ​രം ഇ​ടി​വ് സം​ഭ​വി​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​രേ​ഡി​ൽ പ​​ങ്കെ​ടു​ത്ത വ​നം​വ​കു​പ്പ് ടീ​മി​നൊ​പ്പം ഗ്രൂ​പ് ഫോ​ട്ടോ എ​ടു​ക്കു​ന്നു

 

പ​രേ​ഡി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്‌​റ്റി​ൻ ബേ​ബി, എ.​ഡി.​എം എ​ൻ.​ഐ. ഷാ​ജു, സ​ബ് ക​ല​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കെ. ​അ​ജീ​ഷ്, സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ഷ​ജ്ന ക​രീം, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ, ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​രേ​ഡി​ൽ സേ​ന വി​ഭാ​ഗ​ത്തി​ൽ ഡി.​എ​ച്ച്.​ക്യു ഒ​ന്നാം സ്ഥാ​ന​വും എ​ക്സൈ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. എ​ൻ.​സി.​സി വി​ഭാ​ഗ​ത്തി​ൽ മു​ട്ടി​ൽ ഡ​ബ്ല്യു.​എം.​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും പി​ണ​ങ്ങോ​ട് ഡ​ബ്ല്യു.​ഒ.​എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​സ്.​പി.​സി​യി​ൽ പി​ണ​ങ്ങോ​ട് ഡ​ബ്ല്യു.​ഒ.​എ​ച്ച്.​എ​സ് എ​സ് ഒ​ന്നാം സ്ഥാ​ന​വും ത​രി​യോ​ട് നി​ർ​മ​ല എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി.

പ​രേ​ഡി​ൽ തോ​ക്കേ​ന്തി വ​ന​പാ​ല​ക​ർ

ക​ൽ​പ​റ്റ: ജി​ല്ല ആ​സ്ഥാ​ന​ത്ത് ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച വ​നം​വ​കു​പ്പ് ആം​ഡ് പ്ലാ​റ്റൂ​ണി​ന് മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഏ​റെ പു​തു​മ​ക​ളോ​ടെ വ​നം​വ​കു​പ്പ് ടീം ​തോ​ക്കു​മാ​യാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന വ​നം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് മി​ക​ച്ച ഒ​രു ടീ​മി​നെ​യാ​ണ് വ​നം​വ​കു​പ്പ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ളം പ്ലാ​റ്റൂ​ൺ ക​മാ​ൻ​ഡ​റാ​യി​രു​ന്ന റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​ഹാ​ഷി​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ടീ​മി​നെ ഒ​രു​ക്കി​യ​ത്. ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ ടീ​മി​നെ ന​യി​ച്ചു.

മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​യ് വി. ​സ്ക​റി​യ പ​താ​ക ഉ​യ​ർ​ത്തി. പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​സ്. ഹാ​ജി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​എം. ഐ​ശ്വ​ര്യ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു.

പി​ണ​ങ്ങോ​ട്: പീ​സ് വി​ല്ലേ​ജ് ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ൽ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ. ​മു​സ്ത​ഫ മാ​സ്റ്റ​ർ പ​താ​ക ഉ​യ​ർ​ത്തു​ക​യും റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. പീ​സ് വി​ല്ലേ​ജ് കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഗാ​ന്ധി​യ​നും മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​സി. ഹം​സ, സോ​മ​ൻ, സു​ൽ​ഫ​ത്ത്, പി.​ആ​ർ.​ഒ കെ​സി​യ മ​രി​യ, സൂ​പ്പ​ർ​വൈ​സ​ർ അ​ബ്ദു​ല്ല പ​ച്ചൂ​രാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൽ​പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വി​സ് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ​റ്റ​യി​ൽ ന​ട​ന്ന പ​രേ​ഡി​ൽ വ​യ​നാ​ട് ക്യാ​പ്റ്റ​ൻ എ​ച്ച്. വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ പ്ലാ​റ്റൂ​ൺ പ​ങ്കെ​ടു​ത്തു. ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി വി​മു​ക്ത ഭ​ട​ന്മാ​രെ ആ​ദ​രി​ച്ചു.

ക​ല്‍പ​റ്റ: ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​താ​ക ഉ​യ​ർ​ത്തി. പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ ഹാ​ജി, വി.​എ. മ​ജീ​ദ്‌, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, പി. ​ശോ​ഭ​നാ​കു​മാ​രി, ജി. ​വി​ജ​യ​മ്മ, പോ​ൾ​സ​ൺ കൂ​വ​ക്ക​ൽ, ബി. ​സു​രേ​ഷ് ബാ​ബു, ഗോ​കു​ല്‍ദാ​സ് കോ​ട്ട​യി​ല്‍, സ​ജീ​വ​ന്‍ മ​ട​ക്കി​മ​ല, ഗൗ​തം ഗോ​കു​ല്‍ദാ​സ്, ഗി​രീ​ഷ്‌ ക​ല്‍പ​റ്റ, സി.​പി. പു​ഷ്പ​ല​ത, ഫൈ​സ​ല്‍, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, അ​രു​ണ്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ർ​നാ​ട് അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി നാ​ല​ടി വ​ലു​പ്പ​മു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ മാ​തൃ​ക പ്ര​കാ​ശ​നം ചെ​യ്തു. സ്കൂ​ൾ ലൈ​ബ്രേ​റി​യ​ൻ അ​രു​ൺ വ​ട​ക്കേ​വീ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​മു​ഖ​വും ക​ർ​ത്ത​വ്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ര​ണ​ഘ​ട​ന നി​ർ​മി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. ആ​ശ, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ. സ​തീ​ശ​ൻ, സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​പി. ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. 100 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​തീ​ർ​ത്ത അ​നി​രു​ദ്ധി​നും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കി.

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഊ​ട്ടി ഗ​വ. കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ എം. ​അ​രു​ണ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പൊ​ലീ​സ് അ​ര്‍ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു.

ഊ​ട്ടി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പൊ​ലീ​സ് അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തി​ന്റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കു​ന്ന ജി​ല്ല ക​ല​ക്ട​ർ എം. ​അ​രു​ണ

 

15 ഗു​ണ​ഭോ​ക്താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടേ​ത​ട​ക്കം 24,18,498 രൂ​പ​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ളും വി​ത​ര​ണം ചെ​യ്തു. വി​ശി​ഷ്ട സേ​വ​നം ന​ട​ത്തി​യ 18 പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ്ര​ശം​സാ​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​സു​ന്ദ​ര​വ​ടി​വേ​ൽ, ഡി.​ആ​ർ.​ഒ കീ​ർ​ത്തി പ്രി​യ​ദ​ർ​ശി​നി, സ്പെ​ഷ​ൽ ഗ്രാ​മ വി​ക​സ​ന പ​ദ്ധ​തി ഡ​യ​റ​ക്ട​ർ ക​വു സി​ക്ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad Celebrated Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.