വ​യ​നാ​ട് ഇ​നി സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് ജി​ല്ല

ക​ൽ​പ​റ്റ: പ​ണ​മി​ട​പാ​ടു​ക​ളും ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലാ​ക്കി വ​യ​നാ​ട് സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു. ക​ല്‍പ​റ്റ ഹ​രി​ത​ഗി​രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ എ. ​ഗീ​ത വ​യ​നാ​ടി​നെ സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് ജി​ല്ല​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഡെ​ബി​റ്റ്-​ക്രെ​ഡി​റ്റ് കാ​ര്‍ഡ്, ഇ​ന്റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് മൊ​ബൈ​ല്‍ ബാ​ങ്കി​ങ്, യു.​പി.​ഐ, ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത പ​ണ​മി​ട​പാ​ട് സേ​വ​നം തു​ട​ങ്ങി ഏ​തെ​ങ്കി​ലും ഒ​രു ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​മെ​ങ്കി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ഇ​ട​പാ​ടു​കാ​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ്ങിന്‍റെ ല​ക്ഷ്യം.

റി​സ​ര്‍വ് ബാ​ങ്കി​ന്റെ​യും ജി​ല്ല​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ​യും മേ​ല്‍നോ​ട്ട​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലീ​ഡ് ബാ​ങ്ക് ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് എ.​ടി.​എം, മൊ​ബൈ​ല്‍ ബാ​ങ്കി​ങ്, ഇ​ന്റ​ര്‍നെ​റ്റ് ബാ​ങ്കി​ങ്, ക്യൂ.ആ​ര്‍ കോ​ഡ് തു​ട​ങ്ങി സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ്ങി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് സം​സ്ഥാ​ന​മാ​കാ​ന്‍ കേ​ര​ളം ഒ​രു​ങ്ങു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് 'വ​യ​നാ​ടും ഡി​ജി​റ്റ​ലി​ലേ​ക്ക്' എ​ന്ന പേ​രി​ല്‍ ജി​ല്ല​യി​ലും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യ​ത്.

കു​റ​ഞ്ഞ​ത് ഒ​രു ഡി​ജി​റ്റ​ല്‍ സേ​വ​ന​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ബാ​ങ്കി​ങ് ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ജി​ല്ല​യി​ലെ ഇ​ത​ര കോ​ണു​ക​ളി​ല്‍ കാമ്പ​യി​നി​ന് പി​ന്തു​ണ​യും ല​ഭി​ച്ചു. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ല​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ലെ ബാ​ങ്കി​ങ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ന​ബാ​ര്‍ഡി​ന്റെ​യും ലീ​ഡ് ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു കേ​ന്ദ്ര​ങ്ങ​ളി​ലും സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും മാ​ര്‍ക്ക​റ്റു​ക​ളി​ലും സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

ക​ന​റാ ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​സ്. പ്രേം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​ന്വ​ല്‍ തോ​മ​സ് മു​ഖ്യാതി​​ഥി​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​ബി.​ഐ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​സെ​ഡ​റി​ക് ലോ​റ​ന്‍സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 'ബാ​ങ്കും വി​ര​ല്‍തു​മ്പി​ലേ​ക്ക്' ബോ​ധ​വ​ത്ക്ക​ര​ണ തെ​രു​വു നാ​ട​ക​ത്തി​ന്റെ അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രാ​യ ബാാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത കൗ​ണ്‍സി​ല​ര്‍മാ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ന​ാ ബാ​ങ്ക് ക​ണ്ണൂ​ര്‍ മേ​ഖ​ല അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി.​സി. സ​ത്യ​പാ​ല്‍, ആ​ര്‍.​ബി.​ഐ ലീ​ഡ് ഡി​സ്ട്രി​ക്ട് ഓ​ഫിസ​ര്‍ ഇ.​കെ. ര​ഞ്ജി​ത്, ന​ബാ​ര്‍ഡ് അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​ജി​ഷ, ജി​ല്ല ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ബി​ബി​ന്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - wayanad gets entitled with fully digitalised banking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.