92.50 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി

സുൽത്താൻ ബത്തേരി: കര്‍ണാടകയിൽനിന്ന്​ ബത്തേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്ന, മതിയായ രേഖകളില്ലാത്ത 92,50,000 രൂപ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍.കെ. ഹാറൂൺ ‍(47) എന്നിവരെ കസ്​റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തകരപ്പാടിക്ക് സമീപത്തുനിന്നാണ് പണം പിടികൂടിയത്. ഗുഡ്‌സ് ഓട്ടോയില്‍ മൂന്നു പ്ലാസ്​റ്റിക് കവറുകളിലായി ഒളിപ്പിച്ച 2000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.