വെള്ളമുണ്ട: ജില്ലയിൽ പരക്കെ മഴ. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ, രാത്രിയും തുടർന്നു. കനത്ത മഴയെ തുടർന്ന് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വെള്ളമുണ്ട വാളാരംകുന്നിലെ ആറ് കുടുംബങ്ങളിലെ 31 പേരെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുളിഞ്ഞാല്‍ ഗവ. ഹൈസ്കൂളിലെ താല്‍ക്കാലിക ക്യാമ്പിലേക്കാണ് മാറ്റിയത്. 2018ലെ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ കോളനിയിലെ കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്.സുൽത്താൻ ബത്തേരി: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ സുൽത്താൻ ബത്തേരി നഗരത്തിലെ ഗാന്ധി ജങ്ഷൻ വെള്ളത്തിൽ മുങ്ങി.
ഗതാഗതം തടസ്സപ്പെടുന്ന രീതിയിലായിരുന്നു റോഡിൽ വെള്ളക്കെട്ട്. നഗരത്തിലെ താഴ്ന്ന പ്രദേശമാണ് ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷൻ.വെള്ളക്കെട്ട് ഒഴിവാകാൻ ഓടയുടെ അഭാവം ഇവിടെ പ്രശ്നമാകാറുണ്ട്.ഇടക്കിടെ ഓവുചാൽ നന്നാക്കാറുണ്ടെങ്കിലും നഗരത്തിലെ മറ്റിടങ്ങളിൽനിന്നുള്ള അവശിഷടങ്ങൾ ഇവിടത്തെ ഓവുചാലിൽ അടിയുന്നതാണ് ഒഴുക്കിന് തടസ്സമാകുന്നത്. നഗരത്തിലെ മേക്കാടൻസിന് മുന്നിലും വെള്ളക്കെട്ടുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.