ഗൂഡല്ലൂർ: ദേവർഷോല മൂന്നാം ഡിവിഷനിൽ രാവിലെ തേയിലത്തോട്ടത്തിനുള്ളിലേക്ക് ആനകൾ നീങ്ങുന്നതിനാൽ തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. കൂലിപ്പണിക്ക് പോകുന്ന തൊഴിലാളികൾ ആനയെ പേടിച്ച് ഓടിപ്പോകേണ്ട സ്ഥിതിയാണ്. ഞായറാഴ്ച കൂലിപ്പണിക്കാരായ ബാലാമണിയും ഗ്രേസിയും ജോലിക്ക് പോകുമ്പോൾ തേയിലച്ചെടികൾക്കിടയിൽ ആനകൾ നിൽക്കുന്നത് കണ്ട് ഭയന്നോടി. ആനകൾ കൂട്ടത്തോടെയാണ് വിഹരിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തിൽ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യവുമുണ്ട്. പ്രദേശത്ത് പുലർച്ചെ ആനകൾ നീങ്ങുന്നത് നിരീക്ഷിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം വിജയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.