നടവയൽ: നെയ്ക്കുപ്പയിൽ കടുവ പോത്തിനെ ആക്രമിച്ചുകൊന്ന സംഭവത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോത്തിന്റെ ജഡവുമായി റോഡ് ഉപരോധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് പനമരം പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടാണ് നെയ്ക്കുപ്പ പറപ്പിള്ളിൽ ഷാജിയുടെ പോത്തിനെ കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ നാട്ടുകാർ ചത്ത പോത്തിന്റെ ജഡവുമായി നെയ്ക്കുപ്പ ചെക്പോസ്റ്റിലെത്തി റോഡ് ഉപരോധിക്കുകയായിരുന്നു. സമരത്തിന് നേരെ അധികൃതർ നിസ്സംഗത കാണിച്ചതിലും ഡി.എഫ്.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ ബിനാച്ചി പനമരം റോഡും, പുൽപള്ളി-നടവയൽ റോഡും നെല്ലിയമ്പ റോഡും ഉപരോധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.