കൽപറ്റ: യൂത്ത് കോൺഗ്രസ് എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രകോപനമില്ലാതെ യു.ഡി.എഫ് ജില്ല കൺവീനർ എൻ.ഡി. അപ്പച്ചനെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മർദിച്ചതിൽ പ്രതിഷേധം. പിണറായിയുടെ അഴിമതി മൂടിവെക്കാൻ നടത്തുന്ന പൊലീസ് ഭീകരതക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി.
കെ.പി.സി.സി മെംബർ പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. കെ.കെ. രജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, പി.കെ. മുരളി, എസ്. മണി, പി.കെ. സുരേഷ്, സുനീർ ഇത്തിക്കൽ, ഡിേൻറാ ജോസ്, ഇ.കെ. സുരേഷ്, ശശികുമാർ, ആബിദ് എന്നിവർ സംസാരിച്ചു.
വൈത്തിരി: കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും യു.ഡി.എഫ് ജില്ല കൺവീനറെയും പൊലീസ് മർദിച്ചതിൽ വൈത്തിരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രസിഡൻറ് എ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. എം. രാഘവൻ, കെ.വി. ഫൈസൽ, സലിം, ഷഹീർ, എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി: പൊലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുള്ള ഭരണകൂട തീരുമാനം പ്രതിഷേധാർഹമാണെന്ന് ജയലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.