മുട്ടിൽ: റോഡ് നിറയെ കുഴികളുണ്ടായി യാത്ര ദുസ്സഹമാവുന്നതിലും കൊച്ചി നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ മധ്യവയസ്കൻ വീണ് മരിച്ച സംഭവത്തിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കാക്കവയൽ-കാരാപ്പുഴ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീർ കല്ലടക്കൽ, ജനറൽ സെക്രട്ടറി മുനീർ വടകര, വൈസ് പ്രസിഡന്റുമാരായ അലി കൊട്ടാരം, ഡോ. ഫായിസ് കുട്ടമംഗലം, ജോ. സെക്രട്ടറി മുജീബ് മുട്ടിൽ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഫാസ് മലക്കാട്, ജലീൽ തെനേരി, കെ.എം. മുജീബ്, ആശിഖ് കാക്കവയൽ തുടങ്ങിയവർ സംബന്ധിച്ചു.
കാവുംമന്ദം: കാവുംമന്ദം എച്ച്.എസ്-പത്താംമൈല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ വാഴനട്ട് പ്രതിഷേധിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. ഹഫീസലി, സെക്രട്ടറി പി. സഹീറുദ്ധീന്‍, കെ. ഖാലിദ്, എ.കെ. മുബഷിര്‍, കെ.പി. സബീറലി, കെ.ടി. അന്‍വറലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.