തിരുവനന്തപുരം: കടം കൊടുത്ത പണം തിരികെ ചോദിക്കാൻ ചെന്ന വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രവർത്തകയെ മർദിച്ചതായി പരാതി. മാനസികാസ്വാസ്ഥ്യമുള്ള ഇളയ മകളുടെ മുന്നിലായിരുന്നു മർദനം. ഇതുസംബന്ധിച്ച് പൂന്തുറ പൊലീസിൽ പരാതി നൽകി. മണക്കാട് സ്വദേശി നസിയത്തിനെ പൂന്തുറയിൽ താമസിക്കുന്ന അബ്ദുറഹ്മാൻ ക്രൂരമായി മർദിച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കവിളിൽ അടിക്കുകയും ചുവരിൽ ചേർത്തുവച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പിടിച്ചു മാറ്റാൻ ചെന്ന മാനസികാരോഗ്യക്കുറവുള്ള മകളെയും അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. വീഴ്ചയിൽ ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ പൊട്ടിപ്പോവുകയും ചെയ്തു.
ശനിയാഴ്ച രാവിലെ വന്നാൽ പണം കൊടുക്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ഇവർ പ്രതിയുടെ വീട്ടിലേക്കു ചെന്നത്. നസിയത്ത് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും എത്രയും വേഗം കേസിൽ നടപടി സ്വീകരിക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.