തദ്ദേശ വാര്‍ഡ് വിഭജനം: പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണം. മറ്റ് മാർഗ്ഗേനയോ അവസാന തീയതിക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷൻ അറിയിച്ചു.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനക്ക് ലഭ്യമാണ്. കരട് നിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭ്യമാണ്.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030.എന്ന വിലാസത്തിലാണ് നൽകേണ്ടത്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമീഷൻ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറിക്ക് അയക്കണം. മേൽവിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പി.ഒ - 695033, തിരുവനന്തപുരം. ഫോൺ:0471-2328158

Tags:    
News Summary - Local ward division: Date for submission of complaints extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.