തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുക. മറ്റ് ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
ഇന്ന് ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകൾ നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.