?????????? ???????? ????????? ?????? ??? ??? ?????????

ഏപ്രിൽ 14ന് ശേഷവും ലോക്​ഡൗൺ തുടരണം -​ഐ.എം.എ

തിരുവനന്തപുരം: കോവിഡ് 19 രോഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക ്​ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​​​െൻറ (​െഎ. എം.എ) വിദഗ്ധ സമിതി ആവശ്യപ്പെട്ടു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംസ്ഥാന പ്രസിഡൻറ്​ ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിവന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദേശം ഐ.എം.എ നൽകിയത്.

നിലവിൽ ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - lockdown should extend -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.