നെടുമങ്ങാട്: ലോക്ഡൗൺ ലംഘനങ്ങൾക്ക് നെടുമങ്ങാട് താലൂക്കിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് കോടതി സമൻസ് അയച്ചുതുടങ്ങി.
നെടുമങ്ങാട്, വലിയമല, വട്ടപ്പാറ, അരുവിക്കര, വിതുര, ആര്യനാട്, പാലോട്, വെഞ്ഞാറമൂട്, പാങ്ങോട് ഉൾപ്പെടെ 10 പൊലീസ് സ്റ്റേഷനുകളിലായി 22,000ത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ നെടുമങ്ങാട് പൊലീസ് മാത്രം 6500ലേറെ കേസുകളുണ്ട്.
കുറ്റം ചെയ്തവരെ പിഴ ഇൗടാക്കി വിട്ടയക്കുകയാണ് െചയ്യുന്നത്. ഒരാളിൽ നിന്നും രണ്ടായിരം രൂപ വരെ കുറ്റങ്ങളുടെ വ്യാപ്തി കണക്കാക്കി കോടതി പിഴ ഇൗടാക്കും. ഇത്തരത്തിൽ നാലു കോടിയിലേറെ തുക നെടുമങ്ങാട്ടു മാത്രം പിഴയായി പൊതുജനങ്ങളിൽനിന്നും ഇൗടാക്കാൻ കഴിയും.
സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് കേസുകളാണ് ലോക് ഡൗൺ ലംഘനത്തിന് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ കേസുകളും കോടതി വഴി പിഴ ഇൗടാക്കി അവസാനിപ്പിക്കുന്നതിലൂടെ വൻ തുകയാണ് സംസ്ഥാന ഖജനാവിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.