തലശ്ശേരി: ഇരട്ടക്കൊലപാതകം നടന്നിട്ട് രണ്ടാം ദിവസം പിന്നിടുേമ്പാഴും കേസന്വേഷണത്തിൽ കാര്യമായിെട്ടാന്നും സംഭവിക്കാതെ അനിശ്ചിതത്വം തുടരുകയാണ്. അന്വേഷണത്തിൽ പുതുച്ചേരിയും കേരളവും സഹകരിച്ച് മുന്നോട്ടുപോകുമെന്ന ഇരു ഡി.ജി.പിമാരുടെ പ്രഖ്യാപനം ജനങ്ങളിൽ പ്രതീക്ഷ സൃഷ്ടിക്കുന്നതാണെങ്കിലും നേതാക്കൾക്കിടയിൽ പൊലീസിനെതിരായ ‘അവിശ്വാസം’ പടരുകയാണ്. ഇരു കൊലപാതകങ്ങളിലും പ്രതികളുടെയും ഇരകളുടെയും സ്ഥാനത്ത് സി.പി.എമ്മും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുമായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെയും ഭരണസ്വാധീനമാണ് ഇരുപക്ഷത്തിെൻറ ‘അവിശ്വാസ’ത്തിന് കാരണം.
പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് െലഫ്റ്റനൻറ് ഗവർണർ കിരൺബേദിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് തണലാണീ സാഹചര്യം. പള്ളൂരിലെ പൊലീസിൽ സി.പി.എമ്മിന് വിശ്വാസമില്ലാതാവുന്നത് ഇൗ സാഹചര്യമാണ്. പാർട്ടിയുടെ ഇൗ നിലപാട് അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ബുധനാഴ്ച പുതുച്ചേരി ഡി.ജി.പിയെ തലശ്ശേരി െറസ്റ്റ്ഹൗസിൽ സന്ദർശിച്ച് ആവർത്തിച്ചു. ബി.ജെ.പി അന്വേഷണസംഘത്തെ സ്വാധീനിക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. എതിരാളികൾക്കെതിരെ ഏതുരംഗത്തും രാഷ്ട്രീയക്കളി കളിക്കുന്ന കേന്ദ്രഭരണത്തിെൻറ നിലപാട് ബാബുവിെൻറ കൊലപാതക കേസ് അന്വേഷണം എങ്ങുമെത്താതാവും. ബാബുവിനെതിരെ വധഭീഷണി ഉണ്ടായപ്പോൾ നൽകിയ പരാതി അന്വേഷിക്കാതെ അവഗണിച്ച പള്ളൂർ പൊലീസിെൻറ നടപടി ഇപ്പോൾ പ്രതിക്കൂട്ടിലാണ്.
ന്യൂ മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട കേസിലും സംഘ്പരിവാർ പതിവ് ആശങ്ക പങ്കിട്ടുകഴിഞ്ഞു. കേസ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് പ്രസ്താവനയിൽ ആരോപിച്ചു. പുതുച്ചേരി ഡി.ജി.പിയുമായി ഷംസീർ എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇൗ ആരോപണം ഉന്നയിച്ചത്. ഇരു സംസ്ഥാനങ്ങളും ആത്മാർഥമായ നിലപാടോടെ കേസ് അന്വേഷണം തുടർന്നാൽ മാത്രമേ സംഭവങ്ങളിലെ യഥാർഥ പ്രതികൾ നിയമത്തിനു മുന്നിൽ എത്തപ്പെടുകയും ശിക്ഷ ലഭിക്കുകയുമുള്ളൂ എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കേരള-പുതുച്ചേരി ഡി.ജി.പിമാർ കൂടിക്കാഴ്ച നടത്തി; അന്വേഷണങ്ങൾക്ക് സംയുക്തസഹായം
തലശ്ശേരി: പള്ളൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെയും പെരിങ്ങാടിയിലെ ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിനെയും കൊലപ്പെടുത്തിയ സംഭവങ്ങൾ സംബന്ധിച്ച അേന്വഷണത്തിൽ പുതുച്ചേരി-കേരള പൊലീസ് പരസ്പരം സഹകരിക്കും. സംയുക്ത അന്വേഷണത്തിന് നിയമപരമായ തടസ്സമുള്ളതായി കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തി. ഇരു പൊലീസും കേസുകളിൽ പരസ്പരം സഹകരിക്കുകയാണ് ചെയ്യുക. അതേസമയം, ബാബു കൊലക്കേസ് അന്വേഷിക്കാൻ പുതുേച്ചരി പൊലീസ് പ്രത്യേകസംഘത്തെ നിയോഗിക്കാനും ധാരണയായി.
പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതവും കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റയും തലശ്ശേരിയിൽ കൂടിക്കാഴ്ച നടത്തുകയും ഒരുമിച്ച് സംഘർഷ പ്രദേശങ്ങൾ സന്ദർശിക്കുകയുംചെയ്തു. കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സംയുക്ത അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളുള്ളതായി കേരള ഡി.ജി.പി വെളിപ്പെടുത്തിയത്. രണ്ടു സംസ്ഥാനങ്ങളിലെ പൊലീസിനെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ടെന്ന് ഡി.ജി.പി പറഞ്ഞു. രണ്ട് കൊലപാതക കേസുകളിലും യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിന് പരസ്പരം സഹായവും സഹകരണവുമുണ്ടാകും.
കൊലപാതകങ്ങൾ നടന്നത് രണ്ട് സംസ്ഥാനങ്ങളിലെ സമീപ പ്രദേശങ്ങളിലാണ്. അതിനാൽ പരസ്പരസഹകരണം ഉണ്ടെങ്കിൽ മാത്രമേ പ്രതികളെ പിടികൂടാൻ കഴിയുകയുള്ളൂ. ഒറ്റക്ക് കഴിയില്ല. ഉണ്ടായത് രാഷ്ട്രീയ കൊലപാതകങ്ങളാണോയെന്ന് നോക്കിയിട്ടില്ല. എല്ലാം കൊലപാതകമായി കണ്ട് പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ് ശ്രദ്ധിക്കുന്നത്. ഇരുഭാഗത്തുനിന്നും പരസ്പരം സഹകരണം വാഗ്ദാനം നൽകിയിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളും നിർഭാഗ്യകരമാണെന്നും ഡി.ജി.പി പറഞ്ഞു.
മാഹിയിൽ ക്വേട്ടഷൻ സംഘങ്ങളുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതം പള്ളൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം സംഘങ്ങളെ അടിച്ചമർത്തും. ഇക്കാര്യത്തിലും അടുത്ത ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടുന്നതിലും കേരളവുമായി സഹകരിക്കും. പള്ളൂരിലെ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും.
തലശ്ശേരി െറസ്റ്റ്ഹൗസിലാണ് രണ്ട് ഡി.ജി.പിമാരും കൂടിക്കാഴ്ച നടത്തിയത്. ഉച്ചക്കുശേഷം തുടങ്ങിയ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു. കേരള എ.ഡി.ജി.പി അസ്താന, െഎ.ജി ബെൽറാംകുമാർ ഉപാധ്യായ, ജില്ല പൊലീസ് ചീഫ് ശിവവിക്രം, മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്ത എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
പുതുച്ചേരി ഡി.ജി.പി സുനിൽകുമാർ ഗൗതം ബുധനാഴ്ച രാവിലെയാണ് മാഹി െറസ്റ്റ് ഹൗസിലെത്തിയത്. അവിടെനിന്ന് പള്ളൂർ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. നേരേത്ത തീരുമാനിച്ചത് പ്രകാരം കേരള ഡി.ജി.പി ബെഹ്റ ഉച്ചയോടെ തലശ്ശേരി െറസ്റ്റ്ഹൗസിൽ എത്തിയശേഷമാണ് ഡി.ജി.പി സുനിൽകുമാർ ഗൗതം ചർച്ചക്കായി തലശ്ശേരിയിലെത്തിയത്. ചർച്ചക്കുശേഷം ഇരു ഡി.ജി.പിമാരും സംയുക്തമായി ആർ.എസ്.എസ് പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട സ്ഥലവും പള്ളൂരിൽ സി.പി.എം പ്രവർത്തകൻ ബാബു കൊല്ലപ്പെട്ട സ്ഥലവും സന്ദർശിച്ചു.
ഇരട്ടക്കൊല: അന്വേഷണം ഊർജിതം
തലശ്ശേരി: പള്ളൂരിൽ സി.പി.എം പ്രവർത്തകൻ ബാബുവും ന്യൂ മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷമേജും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മാഹി സീനിയർ പൊലീസ് സൂപ്രണ്ടിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ബാബുവിെൻറ കൊലപാതകം അേന്വഷിക്കുന്നത്. തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രനാണ് ഷമേജിെൻറ കൊലക്കേസ് അന്വേഷണ ചുമതല.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇരു അന്വേഷണ സംഘങ്ങൾക്കും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ പത്ത് അംഗങ്ങളുണ്ടെന്നാണ് പള്ളൂർ പൊലീസിെൻറ നിഗമനം. ആറു പേർക്കെതിരെയാണ് കേസെടുത്തത്. ഷമേജിെൻറ കൊലപാതകത്തിൽ ആറു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ആരെയും കണ്ടെ ത്താനായിട്ടില്ല.
അന്വേഷണം അട്ടിമറിക്കാൻ സി.പി.എം ശ്രമം -ബി.ജെ.പി
തലശ്ശേരി: മാഹിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേഷണം അട്ടിമറിക്കാൻ സി.പി.എം രശമിക്കുന്നതായി ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് പ്രസ്താവനയിൽ ആരോപിച്ചു. കേരള ഡി.ജി.പിയും പുതുച്ചേരി ഡി.ജി.പിയും തലശ്ശേരി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ സി.പി.എം ക്രിമിനലുകളുടെ വക്കീലും സി.പി.എം എം.എൽ.എ ഷംസീറും പങ്കെടുത്തതിൽ ദുരൂഹത ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസുകൾ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.