കൊച്ചി: സുതാര്യമായി പ്രവർത്തിക്കാൻ സർക്കാറും പാർട്ടിയും ബാധ്യസ്ഥമാണെന്ന് സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ്. നിയമന വിവാദത്തിൽ പാർട്ടിക്കകത്തും സംസ്ഥനത്തും ചർച്ചയായ സാഹചര്യത്തിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് ലോറൻസിൻറെ പ്രസ്താവന.
സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. അത് തടയണം. അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. അഴിമതി അഴിമതി തന്നെയാണ്. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും. സര്‍ക്കാരിെൻറ പ്രതിഛായ മോശമായെന്ന വി.എസിെൻറ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.