കൊച്ചി: കൊള്ളപ്പലിശക്കാരൻ തമിഴ്നാട് സ്വദേശി മഹാരാജ പി.മഹാദേവന് ജാമ്യം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും എറണാകുളം സെൻട്രൽ പൊലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ അന്വേഷണ ഏജൻസികൾ ഇതിനകം കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് ഡയറി പരിശോധിച്ച കോടതി ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത്, ജാമ്യ കാലയളവിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, എല്ലാ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാഴും ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളും നിഷ്കർഷിച്ചിട്ടുണ്ട്. ഇൗ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചതോടെ പ്രതിക്ക് ജയിൽ മോചിതനാകാൻ കഴിയും.
നേരത്തേ തോപ്പുംപടി കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങവെയാണ് പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കേരളത്തിൽ മാത്രം 500 കോടി രൂപയിൽ അധികം വരുന്ന സാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് ആരോപണം. പണത്തിെൻറ നിക്ഷേപം, സ്രോതസ്സ് എന്നിവയാണ് എൻഫോഴ്സ്മെൻറ് പ്രധാനമായും അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.