കൊച്ചി: അനധികൃത പണമിടപാട് കേസിൽ അറസ്റ്റിലായ കൊള്ളപ്പലിശക്കാരൻ മഹാരാജയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗമാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം സ്വദേശി ഷാഹുൽ ഹമീദ് നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2017ൽ മഹാരാജയിൽനിന്ന് ഷാഹുൽ ഹമീദ് രണ്ടുകോടി രൂപ വാങ്ങിയിരുന്നു. ഇതിൽ 65 ലക്ഷം രൂപ തിരിച്ചടച്ചു.
എന്നാൽ, പലിശയുൾപ്പെടെ മൂന്നുകോടി രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് മഹാരാജ ഭീഷണിപ്പെടുത്തിയെന്നാണ് ഷാഹുലിെൻറ പരാതി. അതിനിടെ, എൻഫോഴ്സ്മെൻറ് അന്വേഷണത്തിെൻറ ഭാഗമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഷാഹുൽ ഹമീദിെൻറ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.