മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം: പിഴവ് കണ്ടെത്തിയിട്ടും തിരുത്തിയില്ല; പരീക്ഷ കൺട്രോളർക്ക് താക്കീത്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷ കൺട്രോളറായ അധ്യാപകന് താക്കീത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയർ പ്രശ്നമെന്ന് കണ്ടെത്തിയിട്ടും തിരുത്തിയില്ലെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പിഴവ് തിരുത്താനുണ്ടായ കാലതാമസം അനാവശ്യ വിവാദത്തിന് കാരണമായെന്നും മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിവാദം കോളജിനെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും വലിയ തോതിൽ പ്രതിരോധത്തിലാക്കി.

കൂടാതെ, കോളജ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരക്കാനും ഇടയാക്കി. ഭാവിയിൽ ഇത്തരം പിഴവ് സംഭവിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Maharaja's Mark List Controversy: Mistake found but not corrected; Warning to Controller of Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.