മാഹി: കൊല്ലപ്പെട്ട സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന് ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള അഭിനന്ദനസമ്മാനം കൈമാറിയ ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന് മകളുടെ കത്ത്.
‘‘അന്ന് അഭിനന്ദിച്ചത് മാമനല്ലേ? പിന്നെന്തിന് നിങ്ങളുടെ ആൾക്കാർ അച്ഛനെ കൊന്നു?’’ ബാബുവിെൻറ മകൾ അനാമികയുടെ പേരിൽ കൃഷ്ണദാസിന് അയച്ച കത്തിൽ മനസ്സിൽ തറക്കുന്ന ചോദ്യം.
‘‘പ്രിയപ്പെട്ട കൃഷ്ണദാസ് മാമൻ അറിയുവാൻ. ഞാനീ കത്തെഴുതുന്നത് ചില്ലലമാരയുടെ അരികിലിരുന്നാണ്. ആ അലമാരയിൽ അന്ന് മാമൻ നൽകിയ സമ്മാനമുണ്ട്. അതിന് ഇന്ന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം. മാമന് ഓര്‍മയുണ്ടോ? ബാബുവിെൻറ നേതൃത്വത്തില്‍ ബൈപാസ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്കൂളിൽ നടന്ന ചടങ്ങിൽ മാമൻ പറഞ്ഞത്? അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു.
എത്ര സന്തോഷേത്താടെയാണ് ഞങ്ങൾ അന്ന് മടങ്ങിയത്. എെൻറ അച്ഛൻ എല്ലാ പാർട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്? എന്നിട്ടും എന്തിനാണ് മാമാ എെൻറ അച്ഛനെ നിങ്ങളുടെ കൂട്ടർ കൊന്നത്? അച്ഛൻ എന്തു െതറ്റാണ് ചെയ്തത്?’’ -കത്തിൽ ചോദിക്കുന്നു. ബൈപാസ് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിന് അനുമോദനയോഗത്തിൽ ബാബുവിന് പുരസ്കാരം കൈമാറിയത് ബി.ജെ.പി ദേശീയസമിതി അംഗമായ കൃഷ്ണദാസായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.