മലപ്പുറം ജില്ല വിഭജനം അനിവാര്യം -ലീഗ്

മലപ്പുറം: വികസനം മുൻനിർത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്​ലിം ലീഗ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​​​െൻറ കാലത്തുതന്നെ ഇതി​​​െൻറ അനിവാര്യത പാർട്ടി വ്യക്തമാക്കിയിരുന്നുവെന്ന് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജില്ല രൂപവത്കരണത്തി​​​െൻറ സുവർണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി പ്രാദേശിക തലത്തിൽനിന്ന് വികസന അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലയെ രണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് പറഞ്ഞു. സുവർണ ജൂബിലി പരിപാടികളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Tags:    
News Summary - malappuram district divide- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.