തുവ്വൂർ (മലപ്പുറം): കാർ യാത്രികരായ രണ്ടുപേരെ ഒരുസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഒരാൾ രക്ഷപ്പെട്ടു. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബുധനാഴ്ച രാത്രി 10.50ഓടെയാ ണ് സംഭവം. നാട്ടുകാർ തടിച്ചുകൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.
മലപ്പുറം സ്വദേശി റംസാദ്, കണ്ണൂർ സ്വദേശികളായ നിജാർ, ജംഷീർ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിൽ അക്രമിസംഘം ജീപ്പ് വിലങ്ങിട്ട് തടയുകയായിരുന്നു.
റംസാദ് രക്ഷപ്പെട്ട് തുവ്വൂർ പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽ അഭയം തേടി. നാട്ടുകാരാണ് ഇയാളെ കരുവാരകുണ്ട് പൊലീസിനെ ഏൽപ്പിച്ചത്.
കാളികാവ് ഭാഗത്തുനിന്നാണ് ജീപ്പ് കാറിന് പിറകെ കൂടിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു. ജീപ്പ് കാറിന് കുറുകെയിട്ട് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നെന്ന് റംസാദ് മൊഴി നൽകി. തന്നേയും പിന്തുടർന്നെങ്കിലും നാട്ടുകാർ അറിഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നെന്ന് ഇയാൾ പറയുന്നു. വിദേശത്തുനടന്ന സ്വർണ ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.