മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ തസ്ലിം റഹ്മാനി എസ്.ഡി.പി.ഐ സ്ഥാനാർഥിയാവും. എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മലപ്പുറം ലോക്സഭ മത്സലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളാകും മുേമ്പ ഒരു മുഴം മുേമ്പ നീട്ടിയെറിഞ്ഞിരിക്കുകയാണ് എസ്.ഡി.പി.ഐ. മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി പാതിവഴിയിൽ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് പ്രചാരണ ആയുധമാക്കാനാണ് എസ്.ഡി.പി.ഐ തീരുമാനം.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 19,106 വോട്ടുകളാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. അതേ സമയം 2014ൽ മത്സരിച്ച നസറുദ്ദീൻ എളമരം 47,853വോട്ടുകൾ പിടിച്ചിരുന്നു. പരമാവധി വോട്ടുകൾ നേടി ശക്തികാണിക്കാനാണ് എസ്.ഡി.പി.ഐയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.