തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളില്‍ മലയാളഭാഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന കമീഷന്‍ യോഗത്തിലും തീരുമാനമായില്ല. അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിയോട് യോഗം നിര്‍ദേശിച്ചു.
പി.എസ്.സി പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തണോ എന്നും രക്ഷാകര്‍ത്താക്കള്‍ മലയാളം പഠിപ്പിക്കാത്തതിന് കുട്ടികളെ ശിക്ഷിക്കേണ്ടതുണ്ടോ എന്നുമുള്ള സംശയം ഒരംഗം പ്രകടിപ്പിച്ചു.
പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യങ്ങളുടെ രീതിയെക്കുറിച്ച് മറ്റ് അഭിപ്രായങ്ങളും ഉയര്‍ന്നു. ഇതെല്ലാം ഉപസമിതി പരിശോധിക്കും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ വിഷയം പരിഗണിച്ചപ്പോഴും ഭിന്നാഭിപ്രായത്തെതുടര്‍ന്ന് നീട്ടിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.