തിരുവനന്തപുരം: 2017 സെപ്തംബര്‍ 22ന് ലണ്ടനില്‍ എം.എ.യു.കെ. ആഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന മലയാളം മിഷന്‍ യു.കെ. ചാപ്റ്ററിന്‍റെ ഉദ്ഘാടനം സാംസ്‌കാരികകാര്യ വകുപ്പുമന്ത്രി എ.കെ. ബാലന്‍ നിർവഹിക്കും. അതേ വേദിയില്‍വച്ചുതന്നെ മലയാളം കവന്‍ററി മേഖലയുടെ ഉദ്ഘാടനവും നടക്കും. 2017 സെപ്തംബര്‍ 24ന് കെന്‍റില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ കെന്‍റ് മേഖലയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തു പോരുന്നത്.
വിദേശത്ത് ഗള്‍ഫ് മേഖലയിലും യു.കെ., അയര്‍ലണ്ട്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, യു.എസ്. തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. യു.കെയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ രൂപീകരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.