ഇ.വി.എം തിരിമറിക്ക്​ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: ഇലക്​ട്രോണിക് വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം കാണിക്കുന്നതിന്​ രാജ്യത്ത് മൂന്നാഴ്ചത്തേക്ക്​ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശി എം.വി. ഷറഫുദ്ദീനാണ് പിടിയിലായത്. കോവിഡ്​ ലോക്ഡൗണ്‍ സമയത്തെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങ്ങിലാണ് ഇത്​ കണ്ടെത്തിയത്.

സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും സാമൂഹികമാധ്യമ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - man arrested for fake propaganda against EVM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.