ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു.

ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for raping tribal woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.