ക്ഷേത്ര കാവൽക്കാർ ആചാരക്കാരൻ ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്: ക്ഷേത്രത്തിലേക്ക് ആചാര ചടങ്ങുകൾക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ ക്ഷേത്ര കാവൽക്കാർ ആചാരക്കാരൻ ട്രെയിൻ തട്ടി മരിച്ചു. പിലിക്കോട് വീതകുന്ന് ക്ഷേത്രത്തിലെ കാവൽക്കാരൻ കണ്ണങ്കൈയിലെ നാരായണൻ കാവക്കാർ ആണ് മരിച്ചത്.

ഇന്ന് രാവിലെ പിലിക്കോട്ട് വറക്കോട് വയലിലാണ് അപകടം. സംക്രമ ചടങ്ങുമായി ബന്ധപ്പെട്ട് വീത് കുന്ന് വിഷ്ണുമൂർത്തി ക്ഷേത്രത്തിലേക്ക് സാധനസാമഗ്രികളുമായി പോകുമ്പോഴാണ് അപകടം.

അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണ് സംശയിക്കുന്നു. ഭാര്യ: കാർത്യായനി. മക്കൾ: സൗദ, സവിത, സരിത.

Tags:    
News Summary - man died after hit by train at kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.