പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി

പട്ടാമ്പി: കുലുക്കല്ലൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ബുധനാഴ്ച വൈകീട്ട്​ ആറരയോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

തറവാട്ടമ്പലം സ്ഥിതിചെയ്യുന്ന കുലുക്കല്ലൂർ തത്തനംപുള്ളിയിലേക്ക് വന്ന ഇദ്ദേഹം വൈകീട്ട്​ പുഴയിൽ കുളിക്കാൻ പോയതായിരുന്നു. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം എന്നീ സ്ഥലങ്ങളിലെ ഫയർഫോഴ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൈകീട്ട്​ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.

രാത്രി പത്തുമണിയോടെ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് പുനരാരംഭിച്ചു. ഈ പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സ് യൂണിറ്റിന് ഒപ്പം തിരച്ചിലിന്​ ഇറങ്ങിയിട്ടുണ്ട്​.

Tags:    
News Summary - Man goes missing while bathing in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.