മധ്യവയസ്കയെ വീട്ടില്‍ക്കയറി കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചെന്ന് പരാതി

പാറശ്ശാല: ഒറ്റക്ക് താമസിക്കുന്ന 58 വയസ്സുള്ള വീട്ടമ്മയെ സമീപവാസിയായ യുവാവ് രാത്രി വീട്ടിനുള്ളില്‍ കടന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രി ചെങ്കല്‍ പഞ്ചായത്തിലെ വ്ളാത്താങ്കരക്ക് സമീപമാണ് സംഭവം. പീഡനത്തിനു ശേഷം യുവാവ് 60 രൂപ വീട്ടമ്മയുടെ മുഖത്ത് വലിച്ചെറിഞ്ഞെന്നും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാറശ്ശാല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് യുവാവ് പോയത്. 16 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച വീട്ടമ്മ സമീപം താമസിക്കുന്ന മകളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ പിടികൂടാന്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കാവലിരുന്നു. 10 ആയപ്പോള്‍ യുവാവ് എത്തിയെങ്കിലും ആളുകളുണ്ടെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു.

ബന്ധുക്കള്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷണക്കേസില്‍ ജയിലിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് സമീപവാസികള്‍ പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് വീട്ടിലത്തെിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു.

Tags:    
News Summary - man rape to widow in parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.