ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി കേരള ഹൗസിൽ വിശ്രമിക്കുന്ന സമയത്ത് അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയയാൾ കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ചു. ആലപ്പുഴ കടവൂര്‍, കരിപ്പുഴ സ്വദേശി വിമല്‍ രാജാണ് (46) ശനിയാഴ്ച രാവിലെ കേരള ഹൗസിൽ മുഖ്യമന്ത്രി താമസിച്ച െകട്ടിടത്തിന് സമീപം കത്തിയുമായി വന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള കേരള പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി കത്തി പിടിച്ചുവാങ്ങി. തുടർന്ന് ഡൽഹി പൊലീസിന് കൈമാറി.
വിമൽ രാജിെൻറ ബാഗിൽനിന്നും മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നതിെൻറ രേഖകൾ പൊലീസിന് ലഭിച്ചു. ഇതേത്തുടർന്ന് ശാദ്രിയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സി.പി.എം പോളിറ്റ് ബ്യൂറോയിൽ പെങ്കടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു പിണറായി വിജയൻ. കേരള ഹൗസിലെത്തിയ വിമൽ രാജ് മുഖ്യമന്ത്രിയെ കാത്തിരുന്ന മാധ്യമപ്രവർത്തർക്കു മുമ്പിൽ ബഹളം വെച്ചു.
അവിടെനിന്നും മാറാൻ സുരക്ഷ ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ കൈയിലുണ്ടായിരുന്ന ബാഗിൽനിന്നും കത്തിയെടുത്ത് വീശുകയായിരുന്നു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇയാളെ പൊലീസ് കേരളഹൗസ് മെയിന്‍ ബ്ലോക്കിലേക്ക് മാറ്റിയപ്പോള്‍ അവിടെയുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും പരാതി പറഞ്ഞു.
2016 ജൂണ്‍ 24ന് വിമൽ രാജ് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ചികിത്സ സഹായത്തിെൻറ കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. കേരളഹൗസിലുണ്ടായ സംഭവത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ ആശങ്ക രേഖെപ്പടുത്തി. സംഭവം അപലപനീയമാണെന്നും അന്വേഷിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഡല്‍ഹി പൊലീസിനു പരാതി നല്‍കിയതായി കേരളഹൗസ് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വി.വി.ഐ.പികള്‍ വരുന്ന സമയങ്ങളില്‍ സുരക്ഷ സംവിധാനം കര്‍ശനമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.