പാലാ: പഞ്ചായത്ത് ജീവനക്കാരൻ സഹജീവനക്കാർക്കുമേൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചതായി പരാതി. കടനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി ക്ലർക്ക് സുനിലാണ് ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്വന്തം ശരീരത്തിലും ജീവനക്കാരുടെ ദേഹത്തേക്കും ഓഫിസിനുള്ളിലേക്കും പെടോൾ ഒഴിച്ചശേഷം തീ കത്തിക്കാൻ തീെപ്പട്ടിയുരച്ചപ്പോൾ മറ്റു ജീവനക്കാർ പിടികൂടിയതോടെ വൻ ദുരന്തം ഒഴിവായി.
സംഭവം അറിഞ്ഞെത്തിയ മേലുകാവ് പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കുമേൽ പെട്രോൾ വീണതോടെ പലരും ഇറങ്ങിയോടിയിരുന്നു. പഞ്ചായത്ത് ഓഫിസിെൻറ ഉൾവശം പെട്രോൾ പടർന്ന നിലയിലായിരുന്നു. ഇവിടെ ജോലിനോക്കുന്ന സുനിൽ ഓഫിസിൽ സ്ഥിരമായി എത്താറില്ലെന്നു പഞ്ചായത്ത് പ്രസിഡൻറ് ജയ്സൺ പുത്തൻകണ്ടം പറഞ്ഞു. പലതവണ മെമ്മോയും നൽകിയിരുന്നു.
ജോലിക്ക് ഹാജരാകാത്ത ദിവസത്തെ ഒപ്പും വരുന്നദിവസം ഇടുന്ന പതിവ് ഇയാൾക്കുണ്ടെന്ന് പ്രസിഡൻറ് പറഞ്ഞു. ബുധനാഴ്ച സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ഒപ്പിട്ടാണ് ജോലിക്കെത്തിയത്. അച്ചടക്കലംഘനം തുടർച്ചയായ സാഹചര്യത്തിൽ സസ്പെൻഡ് ചെയ്യാനുള്ള നടപടിക്രമം നടത്തിവരുന്നതിനിടെ ഓഫിസിലെത്തിയ സുനിൽ പെട്രോൾ ജീവനക്കാർക്കുമേൽ ഒഴിച്ചു തീെപ്പട്ടി കത്തിക്കുകയായിരുന്നുവെന്ന് ജയിസൺ പുത്തൻകണ്ടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.