തിരുവനന്തപുരം: മണിപ്പൂരിൽ വംശീയ കലാപങ്ങൾക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമൻ ജസ്റ്റിസ് പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അറിയിച്ചു. വംശഹത്യ നടത്തുന്ന മുഴുവൻ കലാപകാരികളെയും ഉടൻ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് സമാധാനന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതിന് പകരം വംശഹത്യാവെറിയൻമാർക്ക് ഭരണകൂടം മൗനാനുവാദം നൽകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. പൊതുജനമധ്യത്തിലൂടെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് അതിക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കിയ ഗുജറാത്തിലേതിന് സമാനമായ കാഴ്ച ഒരു മനുഷ്യസ്നേഹിക്കും കണ്ടിരിക്കാനാവില്ല.
മുഴുവൻ അതിക്രമികളെയും ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ മണിപ്പൂർ ഭരണകൂടം തയ്യാറാവണം. മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനന്തരീക്ഷം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തയ്യാറകണമെന്ന് വിമൻ ജസ്റ്റിസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.