മഞ്ചേരി: എൻ.പി.ആർ വിവരശേഖരണത്തിന് അധ്യാപകരുടെ വിവരങ്ങൾ തേ ടി മഞ്ചേരി നഗരസഭയിൽ നിന്ന് പ്രധാനാധ്യാപകർക്ക് കത്തയച്ചു. കേന്ദ് ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്ന് ല ഭിച്ച ഉത്തരവിെൻറ പകർപ്പോടെയാണ് നഗരസഭ സെക്രട്ടറി 17 സ്കൂളുകളിലേക്ക് കത്തയച്ചത്.
2021ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിെൻറ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് ആവശ്യം. കത്തിനോടൊപ്പമയച്ച ഉത്തരവിൽ എൻ.പി.ആർ പുതുക്കുന്നതിെൻറ ഭാഗമാണിതെന്നും ഉണ്ട്. എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ച ജനുവരി 20ന് തൊട്ടടുത്ത ദിവസമായ 21 നാണ് കത്തയച്ചത്. ജനസംഖ്യ കണക്കെടുപ്പിെൻറ കൂടെ എൻ.പി.ആറുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജനുവരി 16ന് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
കേരളത്തില്‍ എന്‍.പി.ആര് നിര്‍ത്തിവെച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷവും ജനസംഖ്യ കണക്കെടുപ്പിനായി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പൽമാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദേശം നല്കി ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ കത്തയച്ചത് വിവാദമായിരുന്നു. ഇതോടെയാണ് എല്ലാ നടപടികളും നിർത്തിവെച്ചതായി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ കഴിഞ്ഞ 16ന് ഉത്തരവിറക്കിയത്.
അതേസമയം, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാനുള്ള പ്രത്യേക ഫോം (അനക്സർ-2) മാത്രം സ്കൂളിലേക്കയക്കുന്നതിന് പകരം ജനുവരി 14ന് ഇറക്കിയ ഉത്തരവിെൻറ മുഴുവൻ പകർപ്പും അയക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന പിഴവാണ് വിവാദത്തിന് കാരണമെന്നുമാണ് മഞ്ചേരി നഗരസഭയുടെ വിശദീകരണം. ജനസംഖ്യ കണക്കെടുപ്പ് മാത്രമാണ് നടക്കുകയെന്നും എൻ.പി.ആർ സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും രണ്ടും രണ്ട് നടപടികളാണെന്നും ജില്ല കലക്ടർ ജാഫർ മലികും അറിയിച്ചു. വിവാദമായതോടെ കത്ത് പിൻവലിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.