മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഇന്നും കോടതിയിലെത്തിയില്ല; വിടുതൽ ഹരജി ഫയലിൽ സ്വീകരിച്ചു

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല. ഇന്ന് നിർബന്ധമായും ഹാജരാകണമെന്ന് സുരേന്ദ്രന് കാസർകോട് ജില്ല സെഷൻ കോടതി നിർദേശം നൽകിയിരുന്നു.

അതേസമയം, മ​ഞ്ചേശ്വരം കോഴക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രനും മറ്റ് പ്രതികളും വിടുതൽ ഹരജി നൽകി. ​ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഒക്ടോബർ നാലിന് വിശദമായി വാദം കേൾക്കും. കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് വിടുതൽ ഹരജി നൽകിയത്. കേസെടുത്തതും പ്രതിചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം.

ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം കോഴ നൽകിയെന്നാണ് സുരേന്ദ്രനെതിരായ കേസ്.

Tags:    
News Summary - Manjeshwaram corruption case: K Surendran did not come to court today; Vacancy petition received on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.