കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസിൽ കെ. സുരേന്ദ്രനു പുറമെ അഞ്ച് ബി.ജെ.പി നേതാക്കളെക്കൂടി പ്രതിചേർക്കും.ഇതിനു കോടതിയുെട അനുമതി ആവശ്യമുള്ളതിനാൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന് മുഖ്യപ്രതിയായ കേസില്‍ ബി.ജെ.പി മുന്‍ ജില്ല പ്രസിഡൻറുമാരായ അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറർ സുനില്നായ്ക്ക്, മണികണ്ഠ റായി, ലോകേഷ് നന്ദ എന്നിവരെ പ്രതിചേർക്കുന്നതിനാണ് അപേക്ഷ നൽകുക. കെ. സുന്ദരക്ക് പണം എത്തിക്കുന്നതിൽ ഓരോ ആളുടെയും പങ്ക് വ്യക്തമായ ശേഷമായിരിക്കും പ്രതിസ്ഥാനത്ത് നിർത്തുക.
സുരേന്ദ്രനെതിരെ ചുമത്തിയ 171ബി, ഇ വകുപ്പുകള്‍ക്കുപുറമെ തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതുവരെ 130േപരെയാണ് ചോദ്യം ചെയ്തത്.കെ. സുരേന്ദ്രൻ നൽകിയ മൊഴിയിൽ അന്വേഷണ സംഘം വൈരുധ്യം കണ്ടെത്തിയിട്ടുണ്ട്. കേസിൽ സുരേന്ദ്രെൻറ പങ്ക് വ്യക്തമാക്കുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന് നല്കിയ മൊഴി. എന്നാല്‍, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന് തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയാറാക്കിയ കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും സുരേന്ദ്രൻ നൽകിയിരുന്നു. എന്നാൽ, ഈ ഹോട്ടലിൽ സുരേന്ദ്രൻ താമസിച്ചതിെൻറ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാസര്‍കോട് ഗെസ്റ്റ്ഹൗസില്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്കുമാറിെൻറ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.