തിരുവനന്തപുരം: നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ കൊന്നത് കേന്ദ്രഫണ്ട് തട്ടാനുള്ള നടപടിയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് തട്ടിയെടുക്കാൻ െഎ.പി.എസ് സംഘം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീർക്കാനാനാണ് ശ്രമമെന്നും കാനം പറഞ്ഞു.
നിലമ്പൂരിൽ നടന്നതുപോലുള്ള ഏറ്റുമുട്ടൽ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിർദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം വ്യക്‌തമാക്കി.
അതേസമയം, കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുമായ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തിപ്പെടുകയാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് െഎ.ജി ബൽറാംകുമാർ ഉപാധ്യായയാണ് അന്വേഷണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.